$3.08
‘സ്രാമ്പി’ സർഗ്ഗവഴക്കത്തിന്റെ നല്ലൊരു തെഴുപ്പാണ്. രസകരമായ, ഉദ്വേഗജനകമായ ഒരു കഥയുടെ ഉറവിടമാണിത്. അപ്പോൾത്തന്നെ ഇത് ഒരു ഇക്കോളജിക്കൽ ഡയറികൂടിയാണ്. ഇതിലെ പ്രകൃതിചിത്രങ്ങൾക്കെല്ലാം ശാസ്ത്രീയമായ നിരീക്ഷണശീലത്തിന്റെ പിൻബലമുണ്ട്. മതേതരമായ മാനുഷികതയുടെ മാനം കൂടി ‘സ്രാമ്പി’ നേടുന്നതായി കാണുന്നു. ആഖ്യാനത്തിലെ ആത്മാർത്ഥതയും പുതുമയും ശ്രദ്ധേയമാണ്. അറിവും ഭാവനയും മേളിക്കുന്ന ഫിക്ഷനാണിത്.
കുട്ടികൾക്കെന്ന പോലെ മുൻ കുട്ടികൾക്കും രസിക്കുന്ന കഥയും ജീവിതവുമാണ് ‘സ്രാമ്പി’ യിൽ ഉള്ളത് എന്ന ബോദ്ധ്യത്തോടെ ഈ പുസ്തകം വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.
-ഇ.പി. രാജഗോപാലൻ
0
out of 5