$4.93
മാങ്ങാട് മന്ദപ്പൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലൂടെ ഇത്രയും സൂക്ഷ്മമായി നടത്തിയ ഒരു രചന ഇതിന് മുൻപ് ഞാൻ മറ്റെവിടെയും വായിച്ചിട്ടില്ല. മന്ദപ്പന്റെ കഥയോട് ഇഴ ചേർന്ന്‌കൊണ്ട് തന്നെ കനലാടിയുടെ സംഭവബഹുലമായ ജീവിതത്തെയും ശ്രീ മുരളീ മോഹനൻ വരച്ചു കാണിക്കുന്നുണ്ട്. കളിയാട്ട മുറ്റത്ത് തിരുമുടി അഴിക്കുന്നതോട് കൂടി മറക്കുന്ന ഒരു വിഭാഗമാണ് കനലാടിമാർ. അടുത്ത കളിയാട്ടം വരെയുള്ള സമയങ്ങളിൽ ആരും അവരെ കുറിച്ച് കാര്യമായി ചിന്തിക്കാറുമില്ല. കനലാടിമാരുടെ വ്യക്തിജീവിതവും കുഞ്ഞൂട്ടിയെന്ന കനലാടിയിലൂടെ കുറെയൊക്കെ നോവലിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
തെയ്യം പുരാവൃത്തത്തെ പ്രമേയമാക്കി മുരളീ മോഹൻ രചിച്ച ഈ കൃതി മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ ഒരു വലിയ അടയാളപ്പെടുത്തൽ തന്നെയാണ്.
-ഇ.പി. നാരായണ പെരുവണ്ണാൻ
0
out of 5