$5.31
‘തൃഷ്‌ണയുടെ, കാരുണ്യത്തിന്റെ. ഗവാക്ഷങ്ങൾ’ ബുദ്ധനെ ആർഷപൈതൃകത്തിന്ന് അനുരോധമായാണ് താൻ കണ്ടെത്താൻ ശ്രമിക്കുന്നതെന്നു ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. അംബേദ്ക്കറിൽ നിന്നൊക്കെ അല്പം വ്യതിചലിച്ചുകൊണ്ട്,എഡ്വിൻ ആർനോൾഡിൽ നിന്നു കൈക്കൊണ്ട ഈ ഔജ്ജല്യം ചിത്രീകരിക്കുമ്പോൾ അദ്ദേഹം ബുദ്ധ ദർശനത്തിന്റെ വിവിധ അടരുകളിലൂടെ കടന്നുപോവുന്നുണ്ട്….
ഈ പൈതൃകം ഭൂതകാലത്തിന്റെ ഭാരമല്ല ,ഊർജമാണ് അത് തിരിച്ചറിഞ്ഞതിനാലാവാം പി കെ ശ്രീധരൻ ബുദ്ധനെ ഇന്ത്യയുടെ ആത്മ ജ്വാലയായ് കണ്ടെത്തുമ്പോൾ ഋഗ്വേദത്തിലെ മന്ത്രങ്ങൾ ഉരുവിട്ടുപോകുന്നത്.
ആഷാ മേനോൻ
നചികേതസ്സിന്റെ പോലുള്ള ഈ സത്യാന്വേഷണത്തിനു മുന്നിൽ ശിരസ്സു നമ്രമാകുന്നു.ശ്രീബുദ്ധനെപറ്റിയുള്ള ഒട്ടേറെ ഗ്രന്ഥങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാരതീയ ദർശനങ്ങളെ അവയുടെ സമഗ്രതയിലും ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന കൃതിയാണിത്.ആശയങ്ങളുടെ ഗാംഭീര്യത്തിലും,ഭാഷയുടെ ചാരുതയിലും നിശിതമായ അന്വേഷണത്വരയിലും പ്രത്യേകത പുലർത്തുന്ന കൃതി
പ്രൊഫ. പി ജയേന്ദ്രൻ
0
out of 5