$5.31
ഒരു കാലഘട്ടത്തിലെ കേരളീയ ഗ്രാമജീവിതത്തിന്റെ ജൈവഭാവങ്ങൾ അടയാളപ്പെടുത്തുന്ന കൃതി. ഒരു എഴുത്തുകാരന്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടങ്ങൾ മാത്രമല്ല ഈ ഗ്രന്ഥം. ഇലപ്പച്ചയുടെ ഇന്ദ്രജാലങ്ങളും, നാട്ടിടവഴിയിലെ വേലിപ്പടർപ്പുകളും ഉതിർന്നുവീഴുന്ന ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധവും അനുഭവിക്കാനാവും. ഇങ്ങനേയും ഒരു ഗ്രാമജീവിതം മലയാളിക്ക് ഉണ്ടായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുകയാണ് പി. സുരേന്ദ്രൻ. ഋതുഭാവങ്ങൾക്കൊപ്പം അസാധാരണമായ ജീവിതം നയിച്ച മനുഷ്യരേയും പരിചയപ്പെടാം. മലയാളഭാഷയിലുണ്ടായ എക്കാലത്തേയും മികച്ച ഓർമ്മപ്പുസ്തകം.
ഇരുപത്തഞ്ച് ലക്ഷത്തിലേറെ കുട്ടികളെ പ്രചോദിപ്പിച്ച അമ്മമ്മയെന്ന ആഖ്യാനം ഉൾപ്പെടുന്ന കൃതി.
0
out of 5