$4.01
കുമാറിന്റെ കവിതകളിൽ നിരന്നുകാണുന്ന ഇമേജറികളുടെ രൂപകങ്ങളും സംയുക്തങ്ങളും ബിംബങ്ങളും ചേർന്ന് യാഥാർത്ഥ്യങ്ങളുടെയും കല്പനകളുടെയും വിസ്തൃതമായൊരു ക്യാൻവാസ് നിവർത്തിയിടുന്നുണ്ട്. ചിത്രകാരനും കവിയും ചേർന്ന് സൃഷ്ടിക്കുന്ന ഈ മനുഷ്യ പ്രകൃതി ഭൂപടം സമാനതകളില്ലാത്തതാണ്.
ചിത്രകാരന്റെ കണ്ണും കവിയുടെ മനസ്സും ചേർന്ന് അസാധാരണമായ ഒരു സംലയത്തിൽ രൂപപ്പെടുത്തിയെടുത്ത ഈ കാവ്യചിത്രങ്ങളും വാങ്മയ ശിൽപ്പങ്ങളും ഇതിനുമുമ്പ് മലയാളം കണ്ടിട്ടില്ലാത്തതാണ്.
ഗോത്രവീര്യവും ഭ്രമാത്മകദൃശ്യലാവണ്യവുംകൊണ്ട് നിബിഡമായ ഈ കവിതകൾ മലയാളത്തിന് തീർത്തും നവീനമായ കാവ്യനുഭവമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ എനിക്ക് അനല്പമായ ചാരിതാർത്ഥ്യവും സന്തോഷവുമുണ്ട്. കുമാർ പി മൂക്കുതലയ്ക്കും ഈ കാവ്യാസമാഹാരത്തിനും ഹൃദയപൂർണ്ണമായ ഭാവുകാശംസകൾ.
-ആലങ്കോട് ലീലാകൃഷ്ണൻ
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു കവിയും ചിത്രകാരനുമായ കുമാർ. ലളിതവും ദീപ്തവുമെന്നപോലെ ചിലപ്പോഴൊക്കെ ദാർശനികവുമാണ് ഇതിലെ കവിതകൾ. മലയാളത്തിലെ പുതുകവിതയുടെ ലോകം വളരെ വൈവിധ്യമാർന്നതാണ്. അവിടെ ചിത്രഭാഷയുടെ കയ്യൊപ്പ് ചാർത്തുകയാണ് കുമാർ പി മൂക്കുതല.
-പി. സുരേന്ദ്രൻ
ഓരോ സാമൂഹികമാറ്റവും മനുഷ്യന് അധികമധികം ഭാരമാവുകയാണ്. ചരിത്രത്തിന്റെ നൂൽപ്പാലത്തിലൂടെയുള്ള ഈ യാത്രക്ക് താളം തെറ്റുന്നു എന്നു തോന്നുമ്പോൾ ബലത്തിന് കുമാർ പി. മൂക്കുതലയുടെ ഈ കവിതാസമ്പുടം നമുക്ക് കയ്യിലെടുക്കാം. രചനാശൈലിയിലും പശ്ചാത്തല ചിത്രീകരണത്തിലുമുള്ള അതിശ്രദ്ധ ഒരേസമയം കവിയുടേയും ചിത്രകാരന്റേയും വ്യക്തിത്വത്തിന്റെ കരുത്ത് തെളിയിക്കുന്നു എന്നു കൂടി ചൂണ്ടിക്കാണിക്കട്ടെ.
-വി.ടി.വാസുദേവൻ
0
out of 5