$2.15
ചുറ്റിലും കാണുന്ന കാഴ്ചകളെയും അനുഭവങ്ങളെയും വാങ്മയ ചിത്രങ്ങളായി അവതരിപ്പിക്കുകയാണ് പത്മനാഭൻ കെ വിയുടെ കവിതകൾ. ഒരർത്ഥത്തിൽ ചിത്ര നിർമ്മാണം കൂടിയാണ് കവിത. വാക്കേ വാക്കേ കൂടെവിടെ എന്ന ചോദ്യമാണ് കവിയുടെ മൂലധനം തന്നെ. നിരന്തരമായ അന്വേഷണമാണ് അതിന്റെ ഉപാസനകളിലൊന്ന്. എഴുതിയ കവിതകളെ മറന്നു കൊണ്ട് എഴുതാനുള്ള കവിതകളെ ധ്യാനിക്കുകയാണ് കവി ചെയ്യുന്നത്. കയറാനും ഇറങ്ങാനും പല വഴികളുള്ള ഇടങ്ങളാണ് കവിത വാഗ്ദാനം ചെയ്യുന്നത്.
0
out of 5