$2.15
ഭൂമിയുടെ സൗന്ദര്യത്തിലൂടെയല്ലാതെ സ്വർഗത്തിലേക്ക് കയറുവാനുള്ള ഒരു വഴിയും എന്റെ ആത്മാവിന് കാണാനാവുന്നില്ല.
ഇങ്ങിനെ മൈക്കളാഞ്ചലോ പറഞ്ഞതാണ്
ബീവുവിന്റെ കാവ്യവിസ്മയങ്ങളിൽ എന്റെ ഹൃദയം തൊട്ടപ്പോൾ തോന്നിയ വാക്കുകൾ,
ഈ കുഞ്ഞു കവിതകൾ ആഴം കൊണ്ട് വലിപ്പം ഉള്ളതാണ്, ഔന്നിത്യം കൊണ്ട് നക്ഷത്രങ്ങളാകുവാൻ ധ്വനിക്കുന്നതാണ്,
പരപ്പ് കൊണ്ട് ജീവിത പ്രപഞ്ചത്തിന്റെ എല്ലാ അടരുകളെയും തൊടുന്നതാണ്, വർത്തമാന മലയാള കവിതയിലെ നനവുള്ള സൗന്ദര്യ സങ്കൽപ്പങ്ങളെന്ന് ഈ കവിതകളെ നിർവചിക്കാം.
ഈ ഭാവസാഗരം നീന്തി കയറുവാൻ വിധിക്കപ്പെട്ടവർ ആന്തരിക സൗന്ദര്യം നിറഞ്ഞവരാതീരും.
സെബാസ്റ്റ്യൻ
0
out of 5