$7.30
Print Length
126 pages
Language
Malayalam
Publisher
Kottayam Pushpanath Publisher
Publication date
1 January 2023
ISBN
9788195410132
ചലച്ചിത്രവും സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും കൃതികൾ ശ്രീ കോട്ടയം പുഷ്പനാഥ് രചിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ’മരണമാളിക’. ഇത്തരത്തിലുള്ള എടുത്തുപറയേണ്ട മറ്റൊരു കോട്ടയം പുഷ്പനാഥ് നോവലാണ് ’ഒരു താരത്തിന്റെ രഹസ്യം’. എഴുപതുകളിലാണ് ഇത്തരത്തിൽ പ്രമേയം വരുന്ന അദ്ദേഹത്തിന്റെ നോവലുകൾ പ്രസിദ്ധീകരിച്ചു കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ സിനിമ ചിത്രീകരണ മേഖലയിലും ഈ നോവലിലേത് പോലുള്ള സമാന സംഭവങ്ങൾ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും. എഴുപതുകളുടെ ഒടുവിൽ രചന നിർവ്വഹിച്ച അദ്ദേഹത്തിന്റെ ’മരണമാളിക’ എന്ന നോവൽ ഇപ്പോൾ ഇറങ്ങുന്ന പുഷ്പരാജ് സീരീസിൽ ഉൾപ്പെടുത്തി കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് വായനക്കാരുടെ മുൻപിൽ എത്തിക്കുകയാണ്. മദ്രാസിലെ ഒരു ഷൂട്ടിംഗ് ലോക്കേഷൻ പശ്ചാത്തലമാക്കി രചിക്കപ്പെട്ട നോവലിൽ ചിത്രികരണത്തിനിടെ ഒരു ബംഗാളി സിനിമാനടി ദുരൂഹസാഹചര്യത്തിൽ മരിക്കുന്നതോടുകൂടി സംഭവബഹുലമായ കഥ ആരംഭിക്കുന്നു. മരണപ്പെട്ട നടിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു.
0
out of 5