$4.19
Genre
Print Length
114 pages
Language
Malayalam
Publisher
Kairali books
ISBN
9789359731292
Weight
0.3 pound
കണ്ണീരിന്റെ ഉപ്പുരസമുള്ള വാക്കുകൾ പച്ചിലപ്ലാവിലപോലെ പടർന്നു കിടക്കുന്നു. മനുഷ്യനും പ്രകൃതിയും ആത്മബന്ധം സ്ഥാപിച്ച ഗ്രാമജീവിതത്തിന്റെ ഹൃദയവേദനയിൽ മുഴുകാതെ വായന അവസാനിപ്പിക്കാനാവില്ല. ഇല്ലായ്മയിൽ സ്നേഹം ധനമാകുന്നു. പാവപ്പെട്ടവന്റെ ആകെ ദിനചര്യയിൽ ചക്കയുടെ അരക്കുപോലെ പറ്റിപ്പിടിക്കുന്നത് അപരനോടുള്ള കരുതലും കരുണയുമാകുന്നു. സാധാരണവായനക്കാരനെ വിഭ്രമക്കോട്ടയിൽ കടത്തി വിരട്ടിവിറപ്പിക്കാത്ത ഇത്തരം കഥകൾകൂടി പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. താനാരാണെന്ന അന്വേഷണം കൂടി അമ്മിണിപ്പിലാവിന്റെ അസ്തിത്വ വൈകാരികതയിൽ മുഴങ്ങുന്നുണ്ടല്ലോ. ലളിതമായി എഴുതുന്നത് പോരായ്മയല്ല, സാധ്യതയാണ്. കഥയെഴുത്തിന്റെ ഭാഷയിലും രീതിയിലും ജോയി കൈവരിച്ച പാകത പ്രതീക്ഷയോടെ കാണുന്നു.
0
out of 5