$4.39
Genre
Print Length
114 pages
Language
Malayalam
Publisher
Kairali books
Publication date
1 January 1 May 2024
Weight
0.38 pound
നീണ്ട കാലത്തേ പ്രവാസത്തിന്റെ ഏകാന്തത എഴുത്തുകാരിയെ നാടിനോട് കൂടുതൽ അടുപ്പിക്കുന്നതായി ഈ വായനയിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. കുടിയേറ്റത്തിന്റെ മാനവചരിത്രമെന്നു പറയുന്നത് വീട് വിട്ടു പോകലിന്റെ വേദന നിറഞ്ഞതാണ്. അവധിക്കാലങ്ങളെ പ്രണയിക്കുന്നവരാണ് പ്രവാസികൾ.തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ ഗ്രാമം കൊതിക്കാറുണ്ടല്ലോ എന്ന പ്രിയ കവി അനിൽ പനച്ചൂരാന്റെ വരികൾ പോലെ ഈ എഴുത്തുകാരിയുടെ മനസ്സും മണലാരണ്യത്തിലെ ജീവിതത്തിലും നാട്ടിലാണ്. അവധിക്കാലങ്ങൾ പറമ്പിൽ കളിച്ചും നട്ടുവഴികളിൽ നടന്നും പുഴയിൽ കുളിച്ചും ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഈ എഴുത്തുകാരിയെ ആർദ്രയാക്കുന്നു. ഈ പുസ്തകം വായിച്ചു മടക്കുമ്പോൾ എന്നെപ്പോലെ നിങ്ങളും ഒരു കാലത്തേക്ക് ഒന്നോടിപ്പോയി മടങ്ങിയെത്തും തീർച്ച.
– ജേക്കബ് എബ്രഹാം
0
out of 5