$4.75
ആത്മകഥയും ജീവചരിത്രവും പാഠപുസ്തകങ്ങളാണ്. അങ്ങനെ പാഠങ്ങള്‍ പകരാത്ത ജീവിതകഥകള്‍ അര്‍ത്ഥശൂന്യമായിരിക്കും. ആത്മകഥ കഥയാണ്. അഥവാ സാഹിത്യമാണ്. അനുവാചകനെ അവസാനവാചകം വരെ സുഗമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്ന കൃതിയെ മാത്രമേ നല്ല സാഹിത്യകൃതിയായി പരിഗണിക്കാന്‍ പറ്റൂ. അതിജീവനത്തിന്റെ നാള്‍ വഴികള്‍ എന്ന ആത്മകഥ ഒറ്റയിരിപ്പിനു വായിക്കാന്‍ കഴിഞ്ഞിട്ടുïെന്നതിനാല്‍ സാഹിത്യകൃതിയെന്ന നിലയില്‍ ഇത് വിജയിച്ചിരിക്കുന്നുവെന്നുറപ്പിച്ചു പറയാം.
ശ്രീ. സുധാകരന്‍ കല്ലൂര്‍ സ്വപ്രയത്‌നം കൊണ്ട് ജീവിത വിജയം കൈവരിച്ച അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ നാള്‍വഴികള്‍ എന്ന ആത്മകഥ വായിച്ചപ്പോള്‍ ഞാന്‍ നടന്ന വഴികളും കണ്ടു പരിചയിച്ച മുഖങ്ങളും അടുത്തിടപഴകിയ പ്രകൃതിയും ആ കൃതിയില്‍ കാണാന്‍ കഴിഞ്ഞു. ചിലയിടങ്ങളില്‍ എന്നെത്തന്നെ പ്രതിഫലിപ്പിക്കുന്ന വരികളും കണ്ടു. ഹൃദയവിശാലതയോടെ സുധാകരന്‍ കല്ലൂരിന്റെ അതിജീവനത്തിന്റെ നാള്‍വഴികള്‍ വായിക്കാന്‍ കഴിഞ്ഞാല്‍ അനുവാചക ഹൃദയത്തില്‍ അത് സ്ഥാനം പിടിക്കും,
തീര്‍ച്ച.
0
out of 5