$3.63
ഒരു ദേശവും അതിന്റെ ആത്മീയ , ഭൗതിക ചരിത്രവും ഒരു കവിയിലൂടെ വിടർന്നുവരുന്നത് മറ്റൊരുഭാഷയിൽ ആവാഹിക്കാൻ കവി മനസുള്ള ഒരാൾക്കേ കഴിയൂ. ഭാഷാജ്ഞാനം കൊണ്ട് കവിത വിവർത്തനം നടത്താനാകില്ല. ജലത്തിന്റെ തണുപ്പ് കുടിക്കാതെ അനുഭവിക്കാനും മണലിന്റെ വേവ് കൊള്ളാതെ അനുഭവിക്കാനുമുള്ള ജ്ഞാനം ആർജിക്കുന്നത് കൂടിയാണ് കവിപട്ടത്തിന് അർഹനാക്കുന്നത്. രണ്ടു ഭാഷകൾക്കിടയിൽ ഊയലാടുമ്പോൾ സോണി ഇതറിഞ്ഞിരിക്കണം. അതിനാൽ മലയാളത്തിലേക്ക് ഈ കവിതകളെ ഇറക്കി വെയ്ക്കാൻ സോണിക്ക് അനായാസം കഴിഞ്ഞിരിക്കുന്നു.
0
out of 5