$4.56
മരണമെന്ന ദുർഭൂതത്തിന്റെ ഇടം തേടി, ആത്മാവുകളോട് സംവദിക്കുന്ന ‘കാർനേഷൻ പൂവ്’ മുതൽ പിറവിയുടെ ജനിതകം തേടുന്ന ‘വേരുകൾ’ വരെയുള്ള ഇരുപത്തിനാല് കഥകളിലൂടെ അറബ് കഥാപരിസരത്തെ മലയാളി വായനക്കാർക്ക് പരിചിതമാക്കാൻ ‘കഥകളുടെ തുറമുഖം’ എന്ന ഈ കൃതിയിലൂടെ സോണി വേളൂക്കാരന് കഴിയുന്നുണ്ട്.
ഡോ. ശിഹാബ് ഗാനെം അറബിയിൽ സമാഹരിച്ച ഇതിലെ മൂലകഥകളോട് നീതി പുലർത്തിക്കൊണ്ടു തന്നെയാണ് സോണി വേളൂക്കാരൻ മലയാളത്തിലേക്ക് ഈ കഥകൾ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. യുദ്ധത്താലും പകർച്ചവ്യാധികളാലും ദുരിതത്തിലകപ്പെട്ടുപോയ ലോകത്തിന്റെ നിസ്സഹായതയും, വ്യക്തി ബന്ധങ്ങളുടെ രസതന്ത്രവും പ്രണയത്തിന്റെ നിരാസവും ചൂഷണത്തിന്റെ ലോകക്രമവും അന്യവത്കരിക്കപ്പെട്ടുപോയ ചിന്തകളും അധിനിവേശങ്ങളുമെല്ലാം ഈ കഥകളിലൂടെ അനാവൃതമാകുന്നുണ്ട്. രണ്ടു സംസ്‌കാരങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കുള്ള അവസരമാണ് ഇത്തരം വിവർത്തനങ്ങളിലൂടെ സാധ്യമാകുന്നത്.
-വെള്ളിയോടൻ
0
out of 5