$5.68
ഈ യാത്രയിൽ നിന്നും ശേഖരിച്ചതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ‘അനുഭവങ്ങളും കണ്ടുമുട്ടിയ മനുഷ്യരുമാണ്’ എന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് സുധീർ. ഒരു പക്ഷെ അതുതന്നെയാവണം ഈ യാത്രപുസ്തകത്തിന്റെ കാതൽ. സുധീർ ഈ പുസ്തകത്തിന് വിരാമമിടുന്നത്, ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ കവിഞ്ഞു ‘കശ്‍മീർ’ ഇന്ത്യൻ ജനതയ്ക്ക് എന്തൊക്കെയാണ്, എന്തൊക്കെയായിരിക്കണം എന്ന് വ്യക്തമാക്കാൻ ശ്രമിച്ചുകൊണ്ടാണ്. ഒപ്പം ഒരു യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന സംഗതികളായ ഭക്ഷണം. വസ്ത്രം, പാർപ്പിടം, വാഹനം, യാത്രയിലെ ഓരോരുത്തരുടെയും മനോഭാവം എന്നിങ്ങനെയുള്ള ചെറു വിവരങ്ങളും നൽകികൊണ്ട് സുധീർ എഴുതിയിരിക്കുന്നു.
0
out of 5