$2.52
പരിണാമദശയിൽ ആദ്യകണ്ണിയായ മത്സ്യങ്ങൾക്ക് മനുഷ്യജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്.മനുഷ്യൻ സമൂഹജീവിതം തുടങ്ങിയ കാലം മുതൽ മീനറിവുകൾ അവർക്കുണ്ടായിരുന്നു.ഭക്ഷണത്തിനായി പലതരം മീനുകളെ അവർ ഉപയോഗിച്ചിരുന്നു.ജലാശയങ്ങളുടെ നാടായ കേരളം മത്സ്യസമ്പത്തിലും സമ്പന്നമാണ്.ഉൾനാടുകളിലെ ശുദ്ധജലാശയങ്ങളിൽ ധാരാളം ശുദ്ധജലമത്സ്യങ്ങൾ ജീവിക്കുന്നുണ്ട്.ഇവയെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കേണ്ടത് ഇവയുടെ സംരക്ഷണത്തിന് അത്യാവിശ്യമാണ്.പ്രാദേശികമായി തിരിച്ചറിഞ്ഞു അവയെ നിലനിർത്തേണ്ടത് ആവാസവ്യവസ്ഥയുടെ നിലനിൽപിന് അനിവാര്യമാണ്. നാട്ടുമീനുകളെ കുറിച്ച് കാട്ടികൾക്കുള്ള ലഘു പ്രൊജക്ട് വഴികാട്ടിയാണ് ഈ പുസ്തകം
0
out of 5