Olikkavithakal (ഒളിക്കവിതകൾ)

By Saheera Thangal (സഹീറ തങ്ങൾ)

Olikkavithakal (ഒളിക്കവിതകൾ)

By Saheera Thangal (സഹീറ തങ്ങൾ)

$2.34

$2.46 5% off
Shipping calculated at checkout.

Specifications

Genre

Poetry

Language

Malayalam

Publisher

Kairali books

Weight

0.19 pound

Description

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത കാലത്തു മാത്രം നട്ടു വളർത്തേണ്ട ഒരു വൃക്ഷമായിരിക്കുമോ പ്രണയം. പൊഴിയാൻ ഒരു മഞ്ഞയിലപോലുമില്ലാത്ത അത്യപൂർവ്വ മരം. സ്വപ്‌നത്തിലെ പാളങ്ങളിൽ പോലും പാഞ്ഞു വരുന്ന തീവണ്ടിയിൽ നിന്ന് രക്ഷപ്പെടാൻ സമാന്തരമായ പാളങ്ങളിലേക്ക് തെന്നി മാറേണ്ടി വരുന്നുവല്ലോ പ്രണയികൾക്ക്. റാബിയ ബസ്രിയെ വായിച്ചിട്ടുള്ളവരോട് സഹീറയുടെ ഈ പ്രണയവരികൾ കൂടുതൽ ആഴത്തിൽ മിണ്ടുമെന്ന് തോന്നുന്നു. മക്കയെ പൂകുവാനുളള ആഗ്രഹം പോലെ എനിക്കു നിന്നെ കാണുവാനായി വരണം എന്നു പറയുന്നിടത്തുള്ള ഇന്ദ്രിയപരതയെ അതിക്രമിക്കുന്ന പ്രണയതീവ്രതയ്ക്ക് റാബിയയോളം ആഴമുണ്ടായിരിക്കാം. അതേസമയം ആർത്തലച്ചു വരുന്ന ജൈവകാമനകളുടെ വന്യമായ വർഷോന്മാദവും ഈ കവിതകൾ ഒളിച്ചു വെച്ചിരിക്കുന്നു. ആപ്പിൾപഴത്തിന്റെ തൊലിപ്പുറമെ തിളങ്ങി നിൽക്കുന്ന ഒരു പുലരിമഞ്ഞുതുള്ളിയല്ല അത്. വേരുകളിൽ നിന്ന് സഞ്ചരിച്ച് ഇതൾതുമ്പുകളെ ആർദ്രമാക്കുന്ന മണ്ണടരുകളിലെ നനവാണ്. ഒരാൾപോലും എന്നിൽ സമ്പൂർണമാവുന്നില്ലല്ലോ എന്ന വ്യസനത്തിന്റെ ഒടുക്കമില്ലാത്ത ഒരു ഉൾത്തിരച്ചിലാണ് പ്രണയം. സാധാരണ കവിതകളിൽ നാം കണ്ടു ശീലിച്ച ബിംബങ്ങളോ പ്രതീകങ്ങളോ അല്ല സഹീറയുടെ കവിതകളിലുള്ളത്. പ്രണയം പോലെത്തന്നെ ഒരേ സമയം ലളിതവും അപ്പോൾ തന്നെ സങ്കീർണവുമായിരിക്കുന്ന ഏതോ ഒന്ന് തുഷാരാവൃതമായ പ്രഭാതപുഷ്പം പോലെ കവിതയെ സ്വപ്‌നസന്നിഭമാക്കുന്നു. അർദ്ധസുഷുപ്തിയിലെന്നപോലെ വരികളിലൂടെ നാം ഇടറിയിടറിപ്പോകുന്നു.
-റഫീക്ക് അഹമ്മദ്


Ratings & Reviews

0

out of 5

  • 5 Star
    0%
  • 4 Star
    0%
  • 3 Star
    0%
  • 2 Star
    0%
  • 1 Star
    0%