$7.72
ശോഭചേച്ചിയുടെ ജീവിതം സത്യത്തിൽ വളരെ അത്ഭുതത്തോടെ നോക്കികാണേണ്ട ഒന്നാണ്. കുളത്തൂപുഴയിലെ ഒരു തനി നാടൻ പെൺകുട്ടി കുളത്തൂപ്പുഴ രവി എന്ന പാട്ടുകാരനെ വീട്ടുകാരുടെ സമ്മതമൊന്നുമില്ലാതെ വിവാഹം കഴിച്ചു മദ്രാസിലേക്ക് വരുന്നു. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ആ സമയത്ത് എന്ന് ശോഭചേച്ചി പറഞ്ഞിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ വളരെ വിശദമായി വിവരിക്കുന്ന ഇങ്ങനെയൊരു ആത്മകഥയ്ക്ക് അവതാരിക എഴുതാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ഒരു മുളംതണ്ട് മുരളികയായപ്പോൾ എന്ന ഈ ഹൃദയപുസ്തകം നല്ലൊരു വായനാനുഭവമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന് ഹൃദ്യമായി വരച്ചു കാട്ടുന്ന ജീവിത പാഠപുസ്തകമാണ്.
0
out of 5