$3.08
ആദിനാട് തുളസിക്ക് കവിത ജന്മസിദ്ധമായ അനുഗ്രഹം. കടലും, കരയും കൈമാറിയ കടുത്ത അനുഭവപ്പെയ്ത്ത് സ്വപ്നമായും ദുഃഖമായും കിഴക്കും പടിഞ്ഞാറുമുണ്ട്. ഗൃഹാതുരത്വം കൈപിടിച്ചു നടത്തിയ നാട്ടുവഴികളിലെല്ലാം പാട്ടും കവിതയും നാടകവും തുടികൊട്ടി നടന്നിരുന്നു. എഴുതാൻ സാവകാശം കിട്ടാത്ത ഉദ്യോഗസ്ഥകാലം അവസാനിച്ച്; വിശാലമായ മറ്റൊരുവഴിയിലൂടെ നിഴലും നിലാവും നോക്കിനടക്കുമ്പോൾ ഭാഷയുടെ ജിജ്ഞാസപ്പക്ഷികൾ ചിലച്ചു പറക്കുന്നു. തനതായ താളത്തിലും സ്വായത്തമായ ചിന്തയിലും പാകപ്പെട്ട ഏതാനും കവിതകൾക്ക് അച്ചടിസാഫല്യം കൈവരുന്നു. ദുർഗ്രഹതയും ദുർവാശിയുമില്ലാത്ത ആത്മാർത്ഥതയുടെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന അകമുറിയുടെ താക്കോൽ ഈ കവിതകളിലുണ്ട്.
-പി. കെ. ഗോപി
0
out of 5