$5.68
സതീ നിരോധനത്തിനു ശേഷമുണ്ടായ അവസാനത്തെ ‘സതി’ ആയി കരുതപ്പെടുന്ന രൂപ് കൻവാറിന്റെ കഥ അതിന്റെ സ്വാഭാവികമായ പശ്ചാത്തലത്തിൽ ധാരാളം വിശദാംശങ്ങൾ കൂട്ടിച്ചേർത്തു തികച്ചും പാരായണക്ഷമമായി ആവിഷ്‌കരിക്കുകയാണ് വിനീതാ അനിൽ ‘സതി’ എന്ന ഈ നോവലിൽ. പ്രതിഷേധം ഇതിന്നടിയിൽ കനൽ പോലെ എരിയുന്നു; അത് സതി എന്ന ആചാരത്തിനു എതിരായി മാത്രമല്ല, ഇന്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന അടിമത്തത്തിനും പീഢനത്തിനും, ഇന്ത്യയിലെ ദുരാചാരങ്ങൾക്കും മതവിദ്വേഷത്തിനും കൂടി എതിരായി എരിയുന്ന കനലാണ്.
-സച്ചിദാനന്ദൻ
വിനീത അനിലിന്റെ സതി എന്ന നോവൽ ഇന്ത്യയിൽ നിലനിന്ന ഏറ്റവും ഭയാനകമായ ദുരാചാരത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഒരു വലിയ ആഖ്യാനമാണ്.
0
out of 5