$5.49
ലോകത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്ന പ്രമുഖ ആശയങ്ങൾക്ക് അടിസ്ഥാനപരമായി തന്നെ മാറ്റം വന്ന കാലമാണിത്. ആഗോളവത്ക്കരണവും അനുബന്ധ സംഭവവികാസങ്ങളും ലോകസമൂഹത്തിന്റെ ഘടന തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇക്കാലത്ത് തൊഴിലാളി വർഗ്ഗം മുതലാളിത്ത വർഗ്ഗം എന്നിങ്ങനെ ലോകസമൂഹത്തെ വേർതിരിക്കാനാവുമോ?. നമ്മുടെ നാട്ടിലെ കാര്യമെടുത്താൽ, ഓരോ തൊഴിലാളിയും ചെറിയൊരു മുതലാളിയെങ്കിലും ആവാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തൊഴിലെടുക്കുന്ന മുതലാളിമാരെയും വ്യാപകമായി കാണാം. ഈ സാഹചര്യത്തിൽ ബെംഗളൂരു മഹാനഗരം പശ്ചാത്തലമാക്കി ഒരു തൊഴിലാളിയും മുതലാളിയും തമ്മിലുടലെടുക്കുന്ന അസാധാരണ സൗഹൃദത്തിന്റെ കഥയാണ് ഈ നോവലിൽ.
0
out of 5