$4.56
Genre
Language
Malayalam
Publisher
Kairali books
ISBN
9789386822901
Weight
0.32 pound
”എഴുപതുകാരനായ കോബാഡ് ഗാൻഡിയെന്ന തീവ്രവാദക്കാരനായ വിചാരണത്തടവുകാരൻ മാറാരോഗങ്ങളുടെ പിടിയിലായിരിക്കുകയാണെന്ന വാർത്തകൾ സ്വാഭാവികമായും എന്നെയെത്തിച്ചത് ഒരു കാലത്ത് മലയാളികളെ അമ്പരപ്പിച്ച തീവ്രവാദ പ്രസ്ഥാനത്തെകുറിച്ചുള്ള ആലോചനകളിലാണ്. മന്ദാകിനി അമ്മയും അജിതയും അതുപോലെ മറ്റനവധി പേരും സ്വന്തം ജീവിതം നൽകി വളർത്തിയ ആ പ്രസ്ഥാനം പ്രതിബന്ധങ്ങളിൽ തട്ടിത്തകർന്നു. ആധുനിക കേരള ചരിത്രത്തിലെ ഒരു മഹാദുരന്തമായി പരിണമിക്കുകയുണ്ടായി. ‘നിസ്സഹായാരാകുന്ന നാം’ എന്ന ലേഖനം അക്കാര്യം പ്രതിപാദിക്കുന്നു. ഭർത്താവുമൊത്ത് മലമ്പ്രദേശങ്ങളിൽ ഒളിവിൽ കഴിയവേ മസ്തിഷ്‌ക മലേറിയ രോഗംമൂലം ഇരുപത്തിരണ്ടുകാരിയായ അനുരാധ ഗാൻഡിയുടെ ജീവിതമൊടുങ്ങിയത് ആരെയും വേദനിപ്പിച്ചില്ലെന്നാണ് തോന്നുന്നത്. ഇങ്ങനെ എത്രയെത്ര നിസ്സഹായ ജീവിതങ്ങളുടെ ചോര വീണ് കുതിർന്നതാണ് നാം സ്‌നേഹിക്കുന്ന ഈ മഹാരാജ്യമെന്ന് ആരും ഓർക്കാത്തതെന്താണ്?
പുറമെ, മലയാളിയുടെ സാംസ്‌കാരികജീവിതത്തിലെ വിളക്കുകളായ ആർട്ടിസ്റ്റ് നമ്പൂതിരിയും ബാലചന്ദ്രൻ ചുള്ളിക്കാടും കാവാലവുമെല്ലാം ഈ സമാഹാരത്തിലെത്തുന്നുണ്ട്.”
വിഖ്യാത പത്രാധിപരും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻനായരുടെ തൂലികയിൽ വിരിഞ്ഞ ലേഖനസമാഹാരം.
0
out of 5