$3.63
മലയാള കാവ്യ ലോകത്ത് തികച്ചും വ്യതിരിക്തമായ ശബ്ദവും ഗന്ധവും രൂപഭംഗിയും പ്രകടമാക്കിയ കവിയാണ് ‘ശ്രീ’ എന്നറിയപ്പെട്ടിരുന്ന വൈലോപ്പിളളി ശ്രീധരമേനോൻ. പ്രകൃതിയും മനുഷ്യനും സ്നേഹവും വിശ്വാസവും കൃഷിയും സംസ്കാരവും തുടങ്ങി ജീവിതത്തെ അടയാളപ്പെടുത്തുന്നതെന്തും അദ്ദേഹത്തിന്റെ കവിതകളിൽ നമുക്ക് ദർശിക്കാവുന്നതാണ്. പ്രസ്തുത കാവ്യസാഗരത്തിന്റെ അപാരതകളിൽ നിന്നും മുങ്ങിയെടുത്ത തിളക്കമാർന്ന ഏതാനും കവിതകളിലെ ചില വിഷയങ്ങളെ മാത്രം പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും അവതരിപ്പിച്ച കവിയെയും കവിതകളെയും സർഗ്ഗാത്മകമായി ഇവിടെ വരച്ചിടുന്നു.
0
out of 5