$3.63
അവഗണിക്കപ്പെടുന്നവരോടും അരികിലാക്കപ്പെടുന്നവരോടുമുള്ള അനുകമ്പയാണ് മനോജ്‌കുമാർ പഴശ്ശിയുടെ കഥകളുടെ അന്തസത്ത.അതിലളിതമെന്നു കരുതുന്നവയിലെ സങ്കീർണതയും,ചിരപരിചിതമെന്നു തോന്നുന്നവയിലെ അപരിചിതത്വവും,അടുപ്പങ്ങൾക്കുള്ളിലെ അകൽച്ചയും,വിജയങ്ങൾക്കിടയിലെ പരാജയങ്ങളും സ്നേഹത്തിൽ പതിയിരിക്കുന്ന സ്വാർത്ഥതയും ആണ് മനോജ്‌കുമാർ ഈ കഥകളിൽ കണ്ടെത്തതാണ് ശ്രമിക്കുന്നത്.എത്രമാത്രം പ്രകാശപൂരിതമായിരുന്നാലും ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഒരു ചീളെങ്കിലും ഇരുട്ട് ഒളിഞ്ഞു കിടക്കുന്നുണ്ടാവും.ഏയ് ഇരുട്ടിനെ കണ്ടെടുക്കാനാണ് എല്ലാ എഴുത്തുകാരും ശ്രമിക്കുന്നത്.അത് കണ്ടെടുക്കുന്നതിലും അതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിലും മനോജ്‌കുമാർ പഴശ്ശി വിജയിച്ചിരിക്കുന്നു മലയാള കഥാസാഹിത്യത്തിൽ ഈ സമാഹാരത്തിനു സ്വന്തമായ ഒരു ഇരിപ്പിടം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം
ടി പി വേണുഗോപാൽ
0
out of 5