$4.01
മലയാളിയ്ക്ക് ഇന്നേവരെ പരിചിതമല്ലാത്ത ജീവിതമാണ് വിശുദ്ധഹുതയിലൂടെ നീതസുഭാഷ് ആവിഷ്ക്കരിക്കുന്നത്. ഗൾഫ് പ്രവാസം മലയാള സാഹിത്യത്തിലേക്ക് അപൂർവ്വമായ പ്രമേയങ്ങളും ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ കൃതി ശ്രദ്ധേയമാകുന്നതും ഇത്തരമൊരു ഭൂമികയിലാണ്. പ്രണയത്താൽ ആഹുതി ചെയ്യപ്പെട്ട ഹുത മുഹമ്മദിന്റെ ഉൾത്താപങ്ങൾ വായനക്കാരെ പൊള്ളിക്കും. ഒരു കഥാപാത്രം കേവലതകളെ മറികടന്ന് വിശുദ്ധജന്മം തന്നെയായി മാറുകയാണ്. ഗൾഫ് പ്രവാസത്തിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ എത്രയോ മനോഹരമായ അടരുകൾ ഈ പുസ്തകത്തിലുണ്ട്. കുംഭാരകോളനി എന്ന നോവലിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുടെ മറ്റൊരു ഉജ്ജ്വല രചന.
0
out of 5