₹170.00
MRPതന്റെ ജന്മദേശത്തിന്റെ സ്മൃതികളിലൂടെ, കഥകളിലൂടെ, വാമൊഴിവഴക്കങ്ങളിലൂടെ, ചരിത്രപഥങ്ങളിലൂടെ ഒരു കഥയിവിടെ ഇതൾ വിരിയുകയാണ്. കണ്ടതും കേട്ടതും അറിഞ്ഞതുമായ ലോകത്തെ വച്ചുകൊണ്ട് കാണാത്തതും അറിയാത്തതുമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നവനാണ് എഴുത്തുകാരൻ. പോയാലിമലയിലും, താഴ്‌വാരങ്ങളിലുമായി ഉറഞ്ഞുപോയ കഥകളേയും കെട്ടുകഥകളേയും വാമൊഴി വഴക്കങ്ങളേയും തോറ്റിനിർത്തുവാനാണ് എം.എം. കബീർ ഈ കഥാഖ്യാനത്തിലൂടെ ശ്രമിക്കുന്നത്. മലയിലെ മഴയും, മഴയിലെ രതിഭാവങ്ങളും ആനുകാലികമായ പരിണാമങ്ങളുടെ മുൾമുനകളും ഈ കഥയെ ഹൃദ്യവും പ്രസക്തവുമാക്കുന്നുണ്ട്.
– പായിപ്ര രാധാകൃഷ്ണൻ
ഗതകാല ഗ്രാമ്യജീവിതത്തിന്റെ ആകുലതകളും കാലുഷ്യങ്ങളും പകർത്തിവെച്ച രചന.
0
out of 5