₹219.00
MRPLanguage
Malayalam
Publisher
Kottayam Pushpanath Publisher
Weight
460 Gram
അതാ അവിടെ”
അയാൾ വടക്കുവശത്തേക്കു കൈ ചൂണ്ടി.
“ആ പാറയിൽ വെളിച്ചം വീഴുന്നതു കണ്ടോ?” അൽപ്പം മുന്നോട്ടാഞ്ഞു അയാൾ നിന്നു. പുഷ്പരാജ് അയാൾ ലക്ഷ്യം വച്ച സ്ഥാനത്തേക്കു സൂക്ഷിച്ചുനോക്കി നിഴലുകൾ വീണുകിടന്നിരുന്ന ആ സ്ഥാനത്തു ഒരു പ്രകാശം വീണു ചന്ദ്രനെ മറച്ചുകൊണ്ട് ഒരു മേഘശകലം തെന്നി നീങ്ങി.
ചലിക്കുന്ന ഒരു ആൾരൂപം അയാൾ അവ്യക്തമായി കണ്ടു. നിവർന്നു നിന്ന ആ രൂപം സ്ത്രീയാണോ പുരുഷനാണോ എന്ന് അറിയുവാൻ ബുദ്ധിമുട്ടായിരുന്നു. പിന്നാലെ ഒരു നിഴൽ, ഒരു കറുത്ത രൂപം അതിനെ അനുഗമിക്കുന്നതായി പുഷ്‌പരാജിന് തോന്നി.
രണ്ടു മിനിറ്റ് സമയം പോലും ആ രൂപങ്ങൾ പ്രകാശത്തിനുള്ളിൽ കഴിഞ്ഞുകൂടിയില്ല.
– സർപ്പക്കാവിൽ പ്രേതം
1978 ലാണ് ലക്ഷക്കണക്കിന് പുതിയ വായനക്കാരെ സൃഷ്ഠിച്ചുകൊണ്ട് ഈ നോവൽ രംഗത്തുവന്നത്.
0
out of 5