₹200.00
MRPകവിതയിൽ ആഴത്തിൽ പ്രവർത്തിക്കുന്ന കവിയാണ് ഗോപിനാഥൻ. കവിതയൊരു പ്രവൃത്തി എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയബോധമായി പരിണമിക്കുന്നു എന്നതാണ് അയാളുടെ രചനകളിലെ പ്രധാന പ്രത്യേകത. രാഷ്ട്രീയമാണ്, രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാധ്യമമാണ് കവിത എന്ന ശാശ്വതമായ മൂല്യബോധത്തിലൂന്നുമ്പോഴും, രാഷ്ട്രീയ പ്രവർത്തനം കവിതയിലൂടെ സാധ്യമാകുമ്പോഴുമെല്ലാം കവിതയ്ക്ക് വന്നു ഭവിക്കുന്ന ചില പ്രത്യേക പ്രമേയ കേന്ദ്രങ്ങളുണ്ടെന്ന് പറഞ്ഞുവല്ലോ. അങ്ങനെയൊരു കേന്ദ്രപ്രമേയത്തെ നിരന്തരമായി ആവർത്തിക്കാൻ ഗോപിനാഥന്റെ കവിത ശ്രമിക്കുന്നു.
0
out of 5