₹180.00
MRPകേരളത്തിന്റെ പ്രാചീനസംസ്‌കൃതി പ്രതിഫലിക്കുന്ന, ലക്ഷക്കണക്കിനു കോപ്പികൾ പ്രചരിച്ച കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ വിഷയാനുക്രമത്തിലുള്ള പത്ത് വാള്യങ്ങളിലായി ചിത്രങ്ങൾ സഹിതം പുതിയരൂപത്തിൽ അവതരിപ്പിക്കുകയാണ്.
ആനക്കഥകൾ, കുലചരിത്ര കഥകൾ, നമ്പൂതിരിക്കഥകളും ഭട്ടതിരിക്കഥകളും, വൈദ്യശിരോമണികൾ, കവിശിരോമണികളും കലാകാരന്മാരും, രാജവാഴ്ചക്കഥകൾ നാരീരത്‌നങ്ങൾ, മല്ലന്മാരും തസ്‌കരവീരന്മാരും, മന്ത്രവാദ-ജ്യോതിശാസ്ത്ര കഥകൾ, ക്ഷേത്രമാഹാത്മ്യക്കഥകൾ എന്നിങ്ങനെ പത്തു വാള്യങ്ങളും ആദിമപുരാവൃത്തങ്ങളുടെ വേരുപടലങ്ങളിലേക്ക് വായനക്കാരുടെ ജിജ്ഞാസയെ ആനയിക്കാതിരിക്കില്ല. ചരിത്രത്തെയും സംസ്‌കൃതിയെയും ഉർവരമാക്കുന്നവയാണ് ഈ കഥകൾ.
0
out of 5