₹230.00
MRPനമ്മുടെ വർത്തമാനകാലത്തിനു നേർക്ക് പിടിച്ച ഒരു കണ്ണാടിയാണ് സാറ ജോസഫിന്റെ കഥകൾ.ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്.സത്യങ്ങളോടെ ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്ന് കേൾക്കാനാവുക,ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്യമാണ്.ഐറണിയുടെ കരുത്ത് സാറ ജോസഫിന്റെ കഥകൾക്ക് ഇരട്ടിബലമാണ് നൽകുന്നത്.വിവേകവും നര്മബോധവുമുള്ള സ്ത്രീ എങ്ങനെയാണ് അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു.തന്നെത്തന്നെയും ലോകത്തെയും അപനിർമ്മിക്കുവാൻ ഈ നർമ്മബോധവും കൂസലില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ സമർപ്പണ ബോധവും സാറാ ജോസഫിന് കറുത്ത് പകരുന്നു.അവരുടെ കഥപാത്രങ്ങൾ വായനക്കാരുടെ മനസ്സിലും ശരീരത്തിലും മാത്രമല്ല അവരെ നിലനിർത്തുന്ന അടിത്തട്ടിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തുന്നു.സത്യത്തിന്റെ ചിറകുകളിൽ അനായാസം പറക്കാൻ ആ കഥകൾ വായനക്കാരെ പ്രാപ്തനാക്കുന്നു.
എസ് ശാരദക്കുട്ടി
0
out of 5