₹170.00
MRPവന്ദനയുടെ കവിതകൾ, പുതുകവിതയുടെ ആശയതലത്തിലും ലാവണ്യസാരത്തിലും പുതുമ നൽകുന്നുവെന്ന് സ്തുതിപാഠമല്ല. പൊതുവേ ആവർത്തനംകൊണ്ട് സമകാലിക കവിതകൾ സൃഷ്ടിക്കുന്ന അലസതയോ വിരസതയോ കനം കുറവോ ഇവിടെയില്ല. വന്ദനയുടെ കവിതകൾ ഏകാകികളുടെ ശബ്ദമല്ല, ഏകാകികളുടെ ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്തുന്നവയും കവിത സാമൂഹ്യനിർമ്മിതിയെന്ന ആത്യന്തിക വിചാരത്തിലേക്ക് പരിണമിക്കുന്നവയുമാണ്. സംവേദനക്ഷമത തിരിച്ചറിയുന്ന വായനാസമൂഹം ഈ വാങ്മയങ്ങളെ ഒരിക്കലും വിഗണിക്കില്ല.
-എ.വി. പവിത്രൻ
0
out of 5