₹150.00
MRPഹാരിസിന്റെ കവിതകൾ പുതിയ ചില സാധ്യതകൾ എഴുതുന്നുണ്ട്. ഭാഷ നേർത്തതാണ്. ജൈവികതയുടെ പുതിയ ലോകം ആ കവിതകൾ തുറന്നിടുന്നുണ്ട്. ആയിരമായിരം കവിതകൾക്കിടയിലും ആ സ്വരം തെളിയുന്നുണ്ട്. വ്യത്യാസം എഴുതുന്നതിന്റെ ശക്തമായ തുടക്കം ഈ കവിതകളിലുണ്ട്. പുതുകവിതയിൽ പുതിയ ഒരു കാല്പനികത സൃഷ്ടിക്കുന്നുണ്ട്. ഗൃഹാതുരത്വം, പ്രകൃതിസ്‌നേഹം, പ്രണയം, പ്രവാസം, സഹജീവിസ്‌നേഹം എന്നീ പ്രമേയങ്ങളാൽ നിബിഡമാണ് ഹാരിസിന്റെ കവിതകൾ. സമകാലികരായ ചെറുപ്പക്കാരായ കവികളിൽ അങ്ങനെ കാണാത്ത ഭാഷാബോധവും ഈ കവിക്കുണ്ട്. ഭാഷയാണല്ലോ കവിത.
-എസ്. ജോസഫ്
0
out of 5