₹160.00
MRPസഞ്ചാര സാഹിത്യമെഴുതി കൈത്തഴക്കം വന്ന ഒരു യാത്രികനെ പോലെയാണ് ഡോ. കാസിം കാഴ്ചയിലെ ഭൂഭംഗികൾ വർണിക്കുന്നതും, അവിടങ്ങളിലെ ആഹാരരീതി, വാണിജ്യം, ചരിത്രം, സംസ്‌കാരം രാഷ്ട്രീയം എന്നിവ സ്വന്തം ആത്മാന്വേഷണങ്ങളുമായി ചേർത്തു വയ്ക്കുന്നതും. വെറുതെ കാഴ്ച കണ്ടുപോകുന്നവൻ സഞ്ചാരിയല്ല എന്ന് വായനക്കാരെ പലപ്പോഴും ഈ എഴുത്തുകൾ ഓർമിപ്പിക്കുന്നു. വേറിട്ടൊരു ആഖ്യാന ശൈലി ഈ എഴുത്തിലുടനീളം വായനക്കാരന് അനുഭവപ്പെടും. കടന്നു പോകുന്ന ഭൂഖണ്ഡങ്ങൾക്കും, രാജ്യങ്ങൾക്കും ഗ്രാമങ്ങൾക്കും മാറി മാറി വരുന്ന ഋതുക്കൾക്കും അനുസരിച്ചു യാത്രികന്റെ ഭാഷാശൈലി മാറി മാറി വരുന്നുണ്ട്. സന്ദർശിക്കുന്ന ചെറിയ ഇടങ്ങളെക്കുറിച്ചുപോലും നമുക്കൊരു മനോഹര കാഴ്ചക്കുറിപ്പ് സമ്മാനിക്കാമെന്ന ആഹ്വാനവും കാസിം ബാക്കി വയ്ക്കുന്നു.
ഓരോ വായനക്കാരനും എഴുത്തുകാരന്റെ കണ്ണുകളിലൂടെ ചില പൂർവ്വ കാഴ്ചകളും അതിലേറെ പുതുകാഴ്ചകളും ക്യാമറക്കണ്ണുകൊണ്ടെന്നപോലെ ഒപ്പിയെടുക്കുന്നുണ്ട്. സഞ്ചാര എഴുത്തിൽ ഈ മികവ് ഏറെയാണ്. ഈ സിദ്ധി സമൃദ്ധമായി നൽകുന്നുണ്ട് സഞ്ചാരിയുടെ ഈ നേർക്കാഴ്ചകൾ.
-ഡോ. കുഞ്ഞമ്മ ജോർജ്
0
out of 5