₹140.00
MRPകാലം ഉണർത്തുന്ന വായനകൾ കൊണ്ട് ആസ്വാദക ശ്രദ്ധനേടിയ എത്രയോ കവിതകൾ മലപ്പട്ടം ഗംഗാധരൻ രചിച്ചിട്ടുണ്ട്. പുതിയകാലത്ത് എഴുതുന്ന കവിക്കൂട്ടങ്ങളിൽ നിന്ന് വേറിട്ട ശബ്ദം കേൾപ്പിക്കാൻ അതുകൊണ്ടുതന്നെ ഈ കവിക്ക് സാധിക്കുന്നു. സ്വകീയ വീക്ഷണത്തിന്റെയും മൗലികമായ ഭാവസൗന്ദര്യത്തിന്റെയും ഊർജ്ജസ്വലത ഈ കവിതകൾക്ക് ചൈതന്യവും ഓജസ്സും നൽകുന്നു. കാവ്യപൈതൃകത്തോടൊപ്പം നാട്ടു തനിമയും ചോർന്നുപോകാതെ ഈ കവിതകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.
-ഡോ. സോമൻ കടലൂർ
ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന കവി വാക്യങ്ങളിലൂലടെ സഞ്ചരിക്കുമ്പോൾ വായനക്കാരന് അനുഭവപ്പെടാവുന്ന നല്ല നല്ല മുഹൂർത്തമാണ് ഈ സമാഹാരത്തിൽ ഖചിതമാക്കപ്പെട്ടിരിക്കുന്നതെന്ന് ഉറപ്പിച്ചുപറയാം. വായനക്കാരനുവേണ്ടി ഇത്രയെങ്കിലും ചെയ്തുവെക്കാൻ ഗംഗാധരൻ എന്ന യുവകവിയ്ക്ക് സാധിച്ചല്ലോ. നന്നായി. എല്ലാ നല്ല ഭാവുകങ്ങളും ആശംസിക്കുന്നു.
-ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ
0
out of 5