₹120.00
MRPവാക്കിന്റെ നിയതമായ സാമാന്യ അർത്ഥത്തെ മറികടന്ന് ഈ കൃതി ഭാവാവിഷ്‌കാരങ്ങൾ നടത്തുന്നു. സ്വാഭാവികമായ അക്ഷരബോധം ശരിയായി ഇല്ലാത്ത ഒരാൾക്ക് ഇത് സാധ്യമല്ല. പഠിച്ച് ഉണ്ടാക്കാൻ കഴിയാത്ത പ്രസാദമാണ് കാവ്യരചനയിലെ നൈസർഗികതയുടെ ആത്യന്തികമായ അളവുകോൽ.
മഴയും വെയിലും മഞ്ഞും മുതൽ പുരാണ കഥാപാത്രങ്ങൾ വരെ നവോന്മേഷത്തോടെയുള്ള പുതുഭാവങ്ങൾ വിളയുന്ന ഭൂമികകൾ ആവുന്നു.
ഇണക്കത്തിൽ പിണക്കവും പിണക്കത്തിൽ ഇണക്കവും സമന്വയിച്ചുണ്ടാവുന്നു. രണ്ടും ചേർന്ന് അർദ്ധനാരീശ്വര പ്രകൃതം കൈവരിക്കുന്ന മാസ്മരവിദ്യ. മലയാളകവിതയിലെ ഈ പുതിയ വിത കലക്കേടും കൊലക്കേടും പറ്റാതെ നൂറു മേനി വിളയട്ടെ.
-സി. രാധാകൃഷ്ണൻ
0
out of 5