₹200.00
MRPസ്വയം രൂപം നൽകിയ ചിറകുകൾ വിടർത്തി ഭാവനയുടെ അതി വിശാലതയിലേക്ക് പറന്നുയർന്ന്ജീവിതത്തിലെ ചില നനവുകളെ മഞ്ഞു കണങ്ങളായിപരിണമിപ്പിച്ച് അവതരിപ്പിക്കുകയാണ് ഗീത മോഹൻ,സ്വത്വം എന്ന ലഘു നോവലിലൂടെ.മനുഷ്യന് ചുറ്റും സദാ സംരക്ഷിത കവചം തീർക്കുന്ന ഒരു ദേവസ്ഥാനമുണ്ടെന്നും ആ ദേവസ്ഥാനത്തിൽനിന്നും ചുറ്റുപാടുകളിൽനിന്നും ഊർജം ഉൾക്കൊണ്ടാണ് ഓരോ മനുഷ്യനും പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്നും ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു.അതിന്റെ പ്രഭാവലയത്തിലാണ് ഓരോ മനുഷ്യനും ജീവിച്ചു തീർക്കുന്നത്.ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ സുഭദ്ര അത്തരമൊരു സംരക്ഷിത കവചത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അഭിമുഖീകരിക്കുന്നത്.
0
out of 5